ദുബൈ എക്സ്പോയിൽ നാല് കണ്ടുപിടുത്തങ്ങൾ അവതരിപ്പിച്ച് കുവൈത്തി എൻജിനിയർ

  • 12/12/2021

ദുബൈ: 2020 ദുബൈ എക്സ്പോയിലെ കുവൈത്ത് പലവിലയനിൽ കുവൈത്തി എൻജിനിയറായ ആദെൽ അൽ വസെയിസ് തന്റെ നാല് കണ്ടുപിടുത്തങ്ങൾ അവതരിപ്പിച്ചു.  സേഫ്റ്റി ബെൽറ്റ്, ലീനിയർ ഫാൻ, കോൾഡ് സറ്റീം ഇറി​ഗേഷൻ, എയർ ഹാമ്മർ എന്നീ കണ്ടുപിടുത്തങ്ങളാണ് അൽ വസൈസ് എക്സ്പോ വേദിയിൽ അവതരിപ്പിച്ചത്. വളരെയധികം ഉയരമുള്ള കെട്ടിടങ്ങളിലും ‌ട‌വറുകളിലും തീപിടുത്തമുണ്ടാകുമ്പോൾ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനത്തിന് എളുപ്പത്തിൽ ധരിക്കാൻ കഴിയുന്നതാണ് സേഫ്റ്റി ബെൽറ്റ് എന്ന് അദ്ദേഹം വിശദീകരിച്ചു.

കാറ്റിന്റെ ശക്തിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ളതാണ് ലോഞ്ചിറ്റൂഡിനൽ ഫാൻ. കോൾഡ് സറ്റീം ഇറി​ഗേഷൻ ഉപ്പ് കലർന്നതും കുടിക്കാാനായും ഉപയോ​ഗിക്കാൻ സാധിക്കാത്തുതുമായ വെള്ളം ശുചീകരിക്കുന്നതിന് വേണ്ടിയുള്ളതാണ്. ​വാതക ചോർച്ചയും തീപിടിത്തവും അടക്കം ഉണ്ടാകുമ്പോൾ ഗ്ലാസ് തകർക്കാനുള്ള ഉപകരണമാണ് എയർ ഹാമറെന്നും അദ്ദേഹം പറഞ്ഞു. മുൻപ് വിവിധ എക്സിബിഷനുകളിൽ ഉൾപ്പെടെ തന്റെ കണ്ടുപിടുത്തങ്ങൾക്ക് നിരവധി അം​ഗീകാരം ലഭിച്ചിട്ടുള്ളയാളാണ് ആദെൽ അൽ വസെയിസ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News