പെണ്‍കുട്ടിയുടെ കൊലപാതകം; മാതാവിനെ കസ്റ്റഡിയില്‍ വിട്ടു

  • 12/12/2021

കുവൈത്ത് സിറ്റി :  മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാതാവിന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു. കൈകൊണ്ട് അടിച്ചു പരുക്കേൽപിക്കൽ,കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ദാരുണമായി കൊല്ലപ്പെട്ട മകളുടെ മൃത്ദേഹം അഞ്ച് വർഷത്തിന് ശേഷം കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. കൊലപാതകത്തില്‍ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് മകനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ സഹോദരിയെ മാതാവ് കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിക്കുന്നതായി കുവൈത്തി യുവാവാണ് സാൽമിയ പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം സൂക്ഷിക്കുന്നതിന്റെ പേരിൽ മാതാവുമായി താൻ വാക്കേറ്റമുണ്ടാക്കിയെന്നാണ് യുവാവ് പോലീസിൽ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസുകാർ പരിശോധനക്കായി വീട്ടിലെത്തിയെങ്കിലും പരാതിക്കാരന്റെ സഹോദരനും മാതാവും വാതിൽ തുറന്നു കൊടുക്കാൻ വിസമ്മതിച്ചു. തുടർന്ന് ഫഌറ്റിന്റെ പ്രധാന വാതിൽ തകർത്താണ് പോലീസുകാർ അകത്ത് പ്രവേശിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാതെ നോക്കാനും കെട്ടിടത്തിലെ മറ്റു താമസക്കാർ അറിയാതിരിക്കാനും ഫ്ലാറ്റിലെ  സെൻട്രൽ എയർ കണ്ടീഷനിംഗ് സംവിധാനത്തിന്‍റെ ദ്വാരങ്ങൾ കുവൈത്തി വനിത അടച്ചതായും ഫ്ലാറ്റിൽ അന്വേഷണോദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യക്തമായി. 

അതിനിടെ മകളെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ആരോപണം കുറ്റക്കാരിയായ അമ്മ നിഷേധിച്ചു. മകള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ കുളിമുറിയിൽ അടച്ചിടുകയായിരുന്നെന്നും  തുടര്‍ന്ന് ഭക്ഷണം കൊടുക്കാനായി കുളിമുറി തുറന്നപ്പോള്‍ മകള്‍ മരിച്ചു കിടക്കുകയായിരുന്നുവെന്നും പോലിസ് അറസ്റ്റ് ഭയന്നാണ് വർഷങ്ങളോളം കുറ്റകൃത്യം മറച്ചുവെച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News