ബൂസ്റ്റർ ഡോസ് എടുക്കാത്ത വിദേശികൾക്ക് പ്രവേശന വിലക്കേർപ്പെടുത്താനൊരുങ്ങി കുവൈറ്റ്

  • 12/12/2021

കുവൈറ്റ് സിറ്റി :  കൊറോണ വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ  ഡോസ് സ്വീകരിക്കാത്ത വിദേശികളെ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ  സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതോടൊപ്പം സ്വദേശികക്കുള്ള യാത്രക്കും ബൂസ്റ്റർ ഡോസ് മാനദണ്ഡമായേക്കും .  

വിഷയം പഠനത്തിലാണെന്നും ആഗോള പ്രവണതയുടെ പശ്ചാത്തലത്തിലാണ് ഇത് വരുന്നതെന്നതിനാൽ ഇത് ഉടൻ നടപ്പാക്കുമെന്നത്  തള്ളിക്കളയുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.  

മേഖലയിലെ   എപ്പിഡെമിയോളജിക്കൽ സാഹചര്യത്തിലെ സംഭവവികാസങ്ങളുടെയും കുവൈറ്റിൽ പുതിയ മ്യൂട്ടന്റ് "ഒമിക്രോണിൻറെ " അണുബാധ കണ്ടെത്തിയതിന്റെയും വെളിച്ചത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News