ഏറ്റവും ശക്തമായ റിയൽ എസ്റ്റേറ്റ് കമ്പനികൾ; ഫോബ്സ് പട്ടികയിലിടം നേടി ആറ് കുവൈത്തി കമ്പനികൾ

  • 13/12/2021

കുവൈത്ത് സിറ്റി: 2021ൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും ശക്തമായ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഫോബ്സ് പട്ടികയിലിടം നേടി ആറ് കുവൈത്തി കമ്പനികൾ. അൽ മബാനി, അൽ തിജാറിയ, നാഷണൽ റിയൽ എസ്റ്റേറ്റ്, തംദ്ദീൻ, സൽഹിയ കമ്പനികളും കുവൈത്ത് റിയൽ എസ്റ്റേറ്റുമാണ് ശക്തരായ കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. തങ്ങളുടെ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്ന് ഫോബ്സ് വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഡെവലപ്പർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. അവരുടെ മെ​ഗാ പ്രോജക്ടുകളുടെ നിർമ്മാണം ഇപ്പോളും പുരോ​ഗമിച്ച് കൊണ്ടിരിക്കുന്നതിനാലാണ് അവർക്ക് പട്ടികയിൽ ഇടം നേടാനാകാതെ പോയത്. ആറ് പ്രധാന ഘടകങ്ങൾ അടിസ്ഥനമാക്കിയാണ് പട്ടിക തയാറാക്കിയതെന്ന് ഫോബ്സ് പറഞ്ഞു. ഡെവലപ്പർമാരുടെ മൊത്തം ആസ്തികൾ, വിപണി മൂല്യം, വരുമാനം എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ, യൂണിറ്റുകളുടെ എണ്ണം, പൂർത്തിയാക്കിയ പ്രോജക്ടുകൾ, വാങ്ങുന്നവർക്ക് പ്രോപ്പർട്ടികൾ നൽകുന്നതിൽ ഡെവലപ്പർമാർക്കുള്ള വിശ്വാസീയത തുടങ്ങിയ ഘടകങ്ങളാണ് പരിശോധിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News