ദേശാനടക്കിളികള്‍ വിരുന്നെത്തി, മനോഹരമായി കുവൈറ്റ് കടൽ തീരം

  • 13/12/2021

കുവൈത്ത് സിറ്റി: ദേശാടനപക്ഷികളുടെ വലിയ കൂട്ടം  എല്ലാവർഷത്തേതുമെന്ന പോലെ ഇത്തവണയും കുവൈത്തിൽ എത്തിയതായി എൺവയോൺമെന്റ് ലെൻസ് ടീം തലവൻ റാഷിദ് അൽ ഹാജ്ജി പറഞ്ഞു. കുവൈത്ത്  കടൽ തീരം ഈ പക്ഷികൾക്ക് സുര​ക്ഷിതമായ ആവാസവ്യവസ്ഥയാണ് ഒരുക്കുന്നത്. അറേബ്യൻ ഗൾഫിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഈ പക്ഷികൾക്ക് ഒരു ക്രോസിംഗ് പോയിന്റായാണ് കുവൈത്ത് മാറുന്നത്.

കറുത്ത നിറവും നീളമുള്ള കഴുത്തും നീളമുള്ള കൊളുത്തിയ കൊക്കുമാണ് ലുഹാ ( കടൽ കാക്ക ) പക്ഷികളുടെ സവിശേഷതകൾ. വംശനാശ ഭീഷണി നേരിടുന്ന ഈ വിഭാ​ഗത്തിന്റെ 38 ഇനങ്ങളാണ് ലോകത്തുള്ളത്. കുവൈത്തിൽ വളരെ പ്രശസ്തമായ ഈ പക്ഷി വിവിധ വലിപ്പത്തിലായി കാണപ്പെടാറുണ്ട്. 1.5 മുതൽ 5.3 കിലോ​ഗ്രാം വരെ തൂക്കവും 70 മുതൽ 102 സെന്റീമീറ്റർ വരെ നീളത്തിലുമാണ് കാണപ്പെടുന്നു. 121 മുതൽ 160 വരെയാണ് ചിറകകളുടെ നീളം. വാലും നീളമുള്ളതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News