കുവൈത്തിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുന്നു; 72 റെസി‍ഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 13/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻസി നിയമലംഘകരെയും തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയവരെയും കണ്ടെത്തുന്നതിനായി കർശനമായ സുരക്ഷാ പരിശോധനകൾ തുടർന്ന് റെസിഡൻസി അഫയേഴ്സ് വിഭാ​ഗം. റെസിഡൻസി അഫയേഴ്സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ വാലിദ് അൽ തരാവ എന്നിവരുടെ മേൽനോട്ടത്തിൽ സുലൈബിയ ഇൻസസ്ട്രിയൽ ഏരിയയിലും അൽ ദജീജ് പ്രദേശത്തുമാണ് ഏറ്റവും ഒടുവിൽ സുരക്ഷാ പരിശോധന നടത്തിയത്.

ക്യാമ്പയിനിലൂടെ റെസി‍ഡൻസി നിയമലംഘകരായ 72 പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചതായി അധികൃതർ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. വ്യക്തിപരമായ സ്പോണസർഷിപ്പ് ഇല്ലാതെ ഒരു തൊഴിലാളിക്കും അഭയം നൽകരുതെന്നും അഡ്മിനിസ്ട്രേഷൻ വീണ്ടും ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News