250,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കും

  • 13/12/2021

കുവൈറ്റ് സിറ്റി : പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി പകരം പുതിയത് നൽകാനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി, ഈ പ്രക്രിയയിൽ  250,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കപ്പെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
 
ഇതിനായി ചുമതലയുള്ള കമ്മിറ്റി ഈ മാസം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, ഇത് പൂർത്തിയാക്കാൻ മൂന്ന് മാസമെടുക്കും. കുവൈറ്റ് റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് പ്രധാന ഉദ്ദേശം. ഇഷ്യൂ ചെയ്ത മൊത്തം ലൈസൻസുകളുടെ എണ്ണം 3 ദശലക്ഷത്തിലധികമാന് , ഇതിൽ  സാധുതയുള്ളവയിൽ നിന്ന്  പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ ഏകദേശം ഒരു ദശലക്ഷമായി കുറഞ്ഞേക്കും. 

ഇത്രയും പ്രവാസികളുടെ  ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ  പല കാരണങ്ങളാണ്,  അതിൽ പ്രധാനം നിരവധി ഡ്രൈവിംഗ് ലൈസൻസ് വ്യാജമായി നേടിയവയാണെന്നതാണ് , കൂടാതെ പുതിയ  ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിലെ നിലവിലെ വ്യവസ്ഥയിലെ മാറ്റം ,റെസിഡൻസി നഷ്ടപ്പെടുകയോ  കുവൈറ്റ് വിട്ടുപോയതോ ആയ പ്രവാസികൾ  എന്നിങ്ങനെയാണ്. 

കുവൈത്ത് നിരത്തുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഭാവിയിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ ട്രാഫിക് വിഭാഗം കർശന നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News