ടൂറിസം മേഖലയിലെ വികസനം; 830 മില്യൺ ഡോളർ നിക്ഷേപിക്കാൻ കുവൈത്ത്

  • 14/12/2021

കുവൈത്ത് സിറ്റി: ടൂറിസം ഉടച്ച് വാർക്കാൻ കുവൈത്ത് പദ്ധതിയിടുന്നതായി റിപ്പോർട്ട്. കോളിയർ ഇൻ്റർനാഷണൽ ഫോർ റിയൽ എസ്റ്റേറ്റ് സർവ്വീസസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ടൂറിസം മേഖലയിലെ വികസനത്തിനായി 830 മില്യൺ നിക്ഷേപം നടത്താനാണ് കുവൈത്ത് തയാറെടുക്കുന്നത്. മൂന്ന് പ്രധാന പദ്ധതികൾ വീണ്ടും വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികൾക്ക് പുറമേ, രാജ്യത്തിന്റെ ഹോസ്പിറ്റാലിറ്റി, വിനോദം, വിനോദ മേഖലകൾക്കയും പദ്ധതികൾ തയാറാവുകയാണെന്ന് കുവൈത്ത് ടൂറിസം എൻ്റർപ്രൈസസ് കമ്പനി പറഞ്ഞു.

സന്ദർശകർക്ക് പുതിയ ലോകോത്തര അനുഭവങ്ങൾ നൽകുന്നതിനായി നിലവിലുള്ള ടൂറിസം സൗകര്യങ്ങൾ പുനർനിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്. വിഷൻ 2035ൻ്റെ ഭാഗം തന്നെയാണിത്.  അതേ സമയം രാജ്യത്തെ ഹോട്ടൽ ഒക്യു്പെൻസി  കുറഞ്ഞ് വരുന്നതിൻ്റെ കണക്കുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News