പ്രവാസികളുടെ ശമ്പള വർധനയിൽ നിയന്ത്രണം; സർക്കുലർ പുതുക്കി മാൻപവർ അതോറിറ്റി

  • 14/12/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനം റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ പ്രവാസികളുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട സർക്കുലർ മാൻപവർ അതോറിറ്റി പുതുക്കി. പ്രവാസി തൊഴിലാളികളുടെ ശമ്പളം വർഷത്തിൽ 50 ദിനാറിൽ കൂടുതൽ വർധിപ്പിക്കരുതെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.  എന്നാൽ, ഇത് കുവൈത്ത് ഭരണഘടനയുടെ ലംഘനമാണ്.

സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുകയും എല്ലാത്തരം വിവേചനങ്ങളെയും എതിർക്കുന്നതാണ് കുവൈത്ത് ഭരണഘടന. തുല്യ അവസരങ്ങൾ ആയിരിക്കണമെന്ന തത്വവും  ഭരണഘടനയുടെ വ്യവസ്ഥകളും സർക്കുലർ ലംഘിക്കുന്നുണ്ട്. പക്ഷേ, മാൻപവർ അതോറിറ്റിയുടെ തീരുമാനം തൊഴിലാളികൾ തമ്മിലുള്ള ആ സമത്വം ഇല്ലാതാക്കുന്നതും തുല്യ അവസരങ്ങൾ എന്ന തത്വം നിരാകരിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് രാജ്യത്തെ വിദേശ തൊഴിലാളികളുടെ വാർഷിക ശമ്പളം 50 ദിനാറിൽ കൂടുതലായി വർധിപ്പിക്കുന്നത് തടയാനുള്ള മാൻപവർ അതോറിറ്റി സർക്കുലർ പുതുക്കാൻ തീരുമാനിക്കുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News