പ്രവാസികൾക്ക് രണ്ട് വാഹനം മാത്രം; നിർദേശവുമായി എംപി

  • 14/12/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നിർദേശങ്ങളുമായി എംപി അബ്‍ദുള്ള അൽ തുരൈജി.  പ്രവാസികൾക്ക് രണ്ട് വണ്ടി മാത്രം എന്ന വ്യവസ്ഥ കൊണ്ട് വരണമെന്നും അതിൽ കൂടുതൽ ആവശ്യമുള്ളവർക്ക് അധിക ഫീസ് ഏർപ്പെടുത്തണമെന്നുമാണ് എംപിയുടെ നിർദേശം. നിരത്തുകളിൽ വാഹനങ്ങൾ കുറച്ച് ​ഗതാ​ഗത കുരുക്ക് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ആശയം മുന്നോട്ട് വച്ചിട്ടുള്ളതെന്ന് എംപി തുരൈജി പറഞ്ഞു.

പൊതുസ്ഥലങ്ങളിലും കൊമേഴ്സൽ മാളുകളിലും മാർക്കറ്റുകളിലുമെല്ലാം പൗരന്മാർക്ക് ആവശ്യത്തിന് സ്പേസ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തന്റെ നിർദേശങ്ങളെന്ന് എംപി പറഞ്ഞു. രണ്ടിൽ കൂടുതൽ വാഹനം ആവശ്യമുള്ള പ്രവാസികൾ അതിനായി ട്രാഫിക്ക് വിഭാ​ഗത്തിൽ അപേക്ഷ നൽകണം. അതേസമയം, റോഡിന്റെ വശങ്ങളിൽ പ്രവാസികളുടെ ഉപയോ​ഗശൂന്യമായ വാഹനങ്ങൾ നിരവധിയെണ്ണം കിടപ്പുണ്ടെന്നും ഇവ അപകടങ്ങൾക്കും ​ഗതാ​ഗത കുരുക്കിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡസൻ കണക്കിന് പ്രവാസികൾക്ക് 50 വാഹനങ്ങൾ വരെ സ്വന്തമാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും അദ്ദേഹം പാർലമെന്റിൽ ഉയർത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News