കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് കൂടുതലും 70 വയസ് പിന്നിട്ടവർ

  • 14/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് കൂടുതലും 70 വയസ് പിന്നിട്ടവരാണെന്ന് യുഎസ് ഫിനാൻഷ്യൽ ആൻഡ് കൊമേഴ്സൽ ക്രൈംസ് ഓഫീസ് തലവൻ ഡോ. ജമാൽ ആബ്‍ദെൽ റഹീം പറഞ്ഞു. ഓൺലൈൻ രം​ഗത്തെ തട്ടിപ്പുകൾക്കും വഞ്ചനകൾക്കും ആഗോളതലത്തിൽ ഉപയോഗിക്കുന്ന പ്രൊഫഷണൽ രീതികളെ മനസിലാക്കാൻ ഈ പ്രായത്തിലുള്ള ബഹുഭൂരിപക്ഷം പേർക്കും സാങ്കേതികവിദ്യയിൽ മതിയായ പരിചയമില്ല. 

വാട്സ് ആപ്പ് സന്ദേശങ്ങൾ വഴിയും അജ്ഞാത കോളുകളും വഴിയാണ് പ്രധാനമായും ഈ വിഭാ​ഗം പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്. വ്യക്തികൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്ന ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ നിയമനിർമ്മാണം ആവശ്യമാണെന്ന് ഡോ. ജമാൽ ആബ്‍ദെൽ റഹീം ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും കുവൈത്ത് നിയമത്തിലെ ചില വ്യവസ്ഥകളുടെയും നിയമനിർമ്മാണങ്ങളുടെയും ബലഹീനതയാണ് തട്ടിപ്പുകളും വഞ്ചനകളും വർധിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News