റെറ്റിന ശസ്ത്രക്രിയാ വിദഗ്ധരിൽ ലോക പ്രശസ്തനായി കുവൈറ്റി ഡോക്ടർ

  • 14/12/2021

കുവൈത്ത് സിറ്റി: ലോകത്തെ തന്നെ മികച്ച റെറ്റിന ശസ്ത്രക്രിയാ വിദഗ്ധന്മാരുടെ പട്ടികയിൽ ഇടം നേടി കുവൈത്തിയായ ഖാലിദ് അൽ സബാറ്റി. യുഎസ്എയിലെ ദി ​​ഗ്ലോബൽ റെറ്റിന ഹാൾ ഓഫ് ഫേം തെരഞ്ഞെ‌ടുത്ത രാജ്യന്താര തലത്തിലെ ഏറ്റവും മികച്ച 57 വിദ​ഗ്ധന്മാരിലാണ് അൽ സബാറ്റിയും ഉൾപ്പെട്ടത്. ഈ പട്ടികയിൽ ഇടം നേടുന്ന ആദ്യ ​ഗൾഫ് ഡോക്ടർ കൂടിയാണ് അദ്ദേഹം. ഈ നേട്ടത്തിൽ എത്താനായതിൽ അഭിമാനമുണ്ടെന്ന് ഖാലിദ് അൽ സബാറ്റി പ്രതികരിച്ചു.

വലിയ അം​ഗീകാരമായാണ് ഈ ബാഡ്ജിനെ കാണുന്നത്. ഈ നേട്ടം കുവൈത്തിനായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്ക് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ​​ഗ്ലോബൽ റെറ്റിന ഹാൾ ഓഫ് ഫേം എല്ലാ വർഷവും ലോകത്തിലെ ഏറ്റവും മികച്ച റെറ്റിനൽ സർജന്മാരുടെ പട്ടിക തയാറാക്കാറുണ്ട്. റെറ്റിന രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ആധുനിക രീതികളുടെ വികസനം, അതുപോലെ ശസ്ത്രക്രിയാ പരിശീലനത്തിൽ അവരുടെ പങ്ക് എന്നിവ കണക്കിലെടുത്താണ് പട്ടിക തയാറാക്കാറുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News