ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

  • 14/12/2021

കുവൈത്ത് സിറ്റി :  ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍   സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെയും ഭാര്യ  മധുലിക റാവത്തിന്‍റെയും  സൈനികോദ്യോഗസ്ഥരുടെയും അപകട മരണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സൈനിക രംഗത്തെ ദീർഘകാല അനുഭവ സമ്പത്ത് രാജ്യത്തിനായി പ്രയോജനപ്പെടുത്തുകയും സൈന്യത്തെ ആധുനികവത്കരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നേതൃത്വം നൽകുകയും ചെയ്ത ബിപിൻ റാവത്തിന്‍റെ സേവനങ്ങൾ രാജ്യത്തിന് മറക്കാൻ കഴിയില്ലെന്ന് അംബാസഡർ സിബി ജോർജ് അനുശോചന പ്രസംഗത്തിൽ പറഞ്ഞു. 

മരിച്ചവർക്ക് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിന് അനുശോചന സന്ദേശം അറിയിച്ചിരുന്നു. നിരവധി കുവൈത്തി സുഹൃത്തുക്കളും വിവിധ രാജ്യക്കാരും തനിക്ക് അനുശോചന സന്ദേശം അറിയിച്ചതായി അംബാസഡർ പറഞ്ഞു.

Related News