'യൂറോഫൈറ്റർ ടൈഫൂൺ' യുദ്ധവിമാനത്തിന്റെ ആദ്യ ബാച്ച് കുവൈത്തിലെത്തി

  • 14/12/2021

കുവൈറ്റ് സിറ്റി : കരസേനാ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹിന്റെ നേതൃത്വത്തിലും  സാന്നിധ്യത്തിലും യൂറോഫൈറ്റർ ടൈഫൂൺ വിമാനത്തിന്റെ ആദ്യ ബാച്ചിന്റെ  സ്വീകരണ ചടങ്ങ് ഇന്ന് വൈകിട്ട് നടന്നു.

കുവൈറ്റ് എയർഫോഴ്‌സിന്റെ അലി അൽ-സലേം എയർ ബേസിൽ ആണ്  ആദ്യത്തെ രണ്ട് വിമാനങ്ങൾ ഇറങ്ങിയത്, ഏറ്റവും പുതിയ "ടൈഫൂൺ ട്രെഞ്ച് 3" മോഡൽ വീമാനങ്ങളാണ് എത്തിയത്.ഏറ്റവും പുതിയ മൾട്ടി-റോൾ ഫൈറ്ററുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇത് ഇലക്ട്രോണിക് യുദ്ധ ശേഷി, അതിവേഗ പ്രതികരണ ശേഷി, നൂതന മിസൈൽ ആയുധങ്ങൾ എന്നിവയാൽ സവിശേഷമാണ് 

കുവൈറ്റ് വ്യോമസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ  28 വിമാനങ്ങളിൽ രണ്ട് വിമാനമാണ്  വ്യോമസേനയ്ക്ക് കൈമാറിയത് 

കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബൽഡൂച്ചി, പ്രതിരോധ മന്ത്രാലയം ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫഹദ് ജാബർ അൽ അലി, നിരവധി മുതിർന്ന സൈനിക കമാൻഡിംഗ് ഓഫീസർമാർ, പ്രതിരോധ മന്ത്രാലയത്തിലെ നിരവധി നേതാക്കൾ, "ലിയോനാർഡോ"  കമ്പനി  പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News