256 ഇന്ത്യക്കാരടക്കം കുവൈത്തിൽ 947 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 11975 , 6 മരണം

  • 14/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 947 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11975 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 256 ഇന്ത്യക്കാരും , 160 സ്വദേശികളും , 124 ബംഗ്ളദേശികളും , 235 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 3451 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.

ഗവർണറേറ്റുതിരിച്ചുള്ള കേസുകൾ
ക്യാപിറ്റൽ - 122
ഫർവാനിയ - 347
ഹവല്ലി - 149
അഹമ്മദി - 171
ജഹ്‌റ - 118

Related News