യൂറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി കുവൈത്ത് വ്യോമസേന

  • 14/12/2021

കുവൈത്ത് സിറ്റി : യൂറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി കുവൈത്ത് വ്യോമസേന. ഇറ്റാലിയൻ എയ്‌റോസ്‌പേസ് കമ്പനിയായ ലിയോനാർഡോ കമ്പനി നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങളുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ രണ്ട് യുദ്ധവിമാനങ്ങളാണ് ഇന്ന് വൈകീട്ട്  അലി അൽ സേലം എയർഫോഴ്സ് ബേസിൽ എത്തിച്ചേര്‍ന്നത്. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹ്,പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഫഹദ് ജാബർ അൽ അലി അൽ സബാഹ്, കുവൈറ്റിലെ ഇറ്റലി അംബാസഡർ കാർലോ ബൽദുച്ചി എന്നീവര്‍  ചേര്‍ന്നാണ് വിമാനം  ഏ​റ്റു​വാ​ങ്ങിയത് .  

നേരത്തെ  28 യൂറോഫൈറ്റർ ടൈഫൂൺ  യുദ്ധ വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമസേന ലി​യ​നാ​ർ​ഡോ ക​മ്പ​നിയുമായി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചിരുന്നു. പക്ഷേ കോവിഡ് തുടര്‍ന്നാണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ്‌ വിമാനം നല്‍കുന്നതില്‍ കാലതാമസം നേരിട്ടത്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ കാ​സെ​ല്ല എ​യ​ർ​ബേ​യ്​​സി​ൽ ന​ട​ന്ന കൈ​മാ​റ്റ ച​ട​ങ്ങി​ൽ ഇ​റ്റ​ലി​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ശൈ​ഖ്​ അ​സ്സാം അ​സ്സ​ബാ​ഹ്, വ്യോ​മ​സേ​ന ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ബ​ൻ​ദ​ർ അ​ൽ മി​സ്​​യീ​ൻ, ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ, ലി​യ​നാ​ർ​ഡോ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ഡി​വി​ഷ​ൻ എം.​ഡി മാ​ക്രോ സോ​ഫ്, യൂ​റോ​ഫൈ​റ്റ​ർ സി.​ഇ.​ഒ ഹെ​ർ​മ​ൻ ക്ലീ​സ​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തിരുന്നു. 

യുദ്ധ വിമാനങ്ങളുടെ സ്ക്വാഡ്രൺ കുറവ്  കുവൈത്ത് വ്യോമസേനയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന്റെ വേഗം വർധിപ്പിച്ചതിനു പിന്നിൽ ഇതുൾപ്പെടെയുള്ള കാരണങ്ങളുണ്ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വിമാനങ്ങള്‍ എതിയോടെ രാജ്യത്തെ വ്യോമസേനയുടെ ശക്തി വര്‍ദ്ധിക്കും.  

Related News