കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 55 പേര്‍ക്കെതിരെയെന്ന് കേന്ദ്രം

  • 14/12/2021

ന്യൂഡല്‍ഹി: കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 55 പേര്‍ക്കെതിരെയെന്ന് കേന്ദ്രം. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കെ മുരളീധരന്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇക്കാര്യം അറിയിച്ചത്. 
              ഇത്തരത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ടവരില്‍ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതി ശിക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിന്റെ പേരില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ല. യു.എ.പി.എ ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ മരിച്ചവരുടെ കണക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു.

Related News