യൂറോപ്പിൽ നിന്ന് വരുന്നവരിൽ കൊവിഡ് കേസുകൾ കൂടുന്നു; ഡോ. ബാസൽ അൽ സബാഹ്

  • 15/12/2021

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവരിൽ കൊവിഡ് കേസുകൾ കൂടുന്നുവെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ബാസൽ അൽ സബാഹ്. യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് ജനിതക പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുമ്പ് കാണാത്ത വിധം യൂറോപ്യൻ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും ഇത് സാഹചര്യങ്ങൾ സങ്കീർണമാക്കുന്നുവെന്നും ആരോ​​ഗ്യ മന്ത്രി പറഞ്ഞു.

ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ നേതൃത്വത്തിൽ മന്ത്രി കൊവിഡ്  എമർജൻസി കമ്മിറ്റി യോ​ഗം ചേർന്നതിന് ശേഷമായിരുന്നു ആരോ​ഗ്യ മന്ത്രിയുടെ പ്രതികരണം. രാജ്യത്തെയും ലോകത്തെയും കൊവി‍ഡ് സാഹചര്യങ്ങളെ കുറിച്ച് യോ​ഗം വിലയിരുത്തി. കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം സംബന്ധിച്ച കണക്കുകളും പരിശോധിച്ചു. അതേസമയം, രാജ്യത്തെ ആരോ​ഗ്യ സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിൽ മുന്നോട്ട് പോവുകയാണെന്നും കൊവിഡ് കേസുകളിലെ ചെറിയ വർധനവ് ഒഴിച്ചാൽ കാര്യങ്ങളിൽ മാറ്റമില്ലെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. ഒമിക്രോൺ മറ്റ് കേസുകൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News