ഒമിക്രോൺ; കുവൈറ്റ് വിമാനത്താവള നടപടിക്രമങ്ങളിൽ മാറ്റമില്ല, സാധാരണ നിലയിൽ സർവ്വീസുകൾ മുന്നോട്ട്

  • 15/12/2021

കുവൈത്ത് സിറ്റി: ലോകമെമ്പാടും ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യമാണെങ്കിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നടപടിക്രമങ്ങളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ ജനറൽ ‍‍ഡയറക്ടറേറ്റ് ഡയറക്ടർ യൂസഫ് അൽ ഫൗസാൻ വ്യക്തമാക്കി. സാധാരണ നിലയിൽ തന്നെ വിമാന സർവ്വീസുകൾ നടക്കുന്നുണ്ട്. മഹാമാരിയെ പിടിച്ച് കെട്ടുന്നതിനായി ആ​ഗോള തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കുവൈത്തും കർശനമായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒമിക്രോൺ പടരുന്ന മറ്റു രാജ്യങ്ങളെ കുറിച്ച് പുതിയ വിവരങ്ങളൊന്നും ഡിജിസിഎയ്ക്ക് ലഭിച്ചിട്ടില്ല. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് അല്ലാതെ വിമാന യാത്രയ്ക്ക് മറ്റ് നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. ഒമിക്രോണിന്റെ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News