ഈജിപ്ഷ്യൻ വിദ്യാർത്ഥിനി ഓടിച്ച വാഹനമിടിച്ചു; കുവൈത്തിൽ സഹപാഠിക്ക് ദാരുണാന്ത്യം

  • 15/12/2021

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വിദ്യാർത്ഥിനി ഓടിച്ച വാഹനമിടിച്ച് സിറിയൻ  സഹപാഠി മരണപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻസ് വിഭാ​ഗം അന്വേഷണം നടത്തുന്നു. ഖൈത്താനിലെ സ്കൂളിന് മുന്നിലാണ് സംഭവം. ഇരുവരും ഒരേ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. പതിനാലുകാരിയായ ഈജിപ്ഷ്യൻ വിദ്യാർത്ഥിനി അധ്യാപിക കൂടിയായ അമ്മയുടെ കാർ അനുവാദമില്ലാതെ ഓടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഖൈത്താൻ മേഖലയിലെ പെൺ‍കുട്ടികൾക്കായുള്ള സ്കൂളിൽ കാർ അപകടം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ സിറിയൻ  വിദ്യാർത്ഥിനിയെ ഉടൻ മെഡിക്കൽ എമർജൻസി വിഭാ​ഗമെത്തി ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചത് ഇതേസ്കൂളിലെ അധ്യാപികയുടെ മകളായ ഈജിപ്ഷ്യൻ വിദ്യാർത്ഥിനി ആണെന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുതയാണെന്നും അവർ പ്രതികരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News