കുവൈത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷം; 36 വിഭാ​ഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നു

  • 15/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ സ്ഥിര ഉൽപ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വിലയിരുത്തലിനെക്കുറിച്ചുള്ള പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ ഈ വർഷത്തെ റിപ്പോർട്ടിൽ ​ഗുരുതര പരാമർശങ്ങൾ. പൊതുവായ പദ്ധതികൾ ഉൾപ്പെ‌ടെ തയാറാക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 ഇനം പക്ഷികൾ, 18 ഇനം മത്സ്യങ്ങൾ, ഏഴിനും സസ്തനികൾ എന്നിങ്ങനെ കുവൈത്ത് പരിസ്ഥിതിയിൽ വിഭാ​ഗങ്ങൾ ഗണ്യമായ നിലയിൽ വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് മത്സ്യബന്ധനത്തിന്റെ അളവ് കുറയുന്നതിനൊപ്പം മത്സ്യകൃഷിയിലേക്ക് കൂടുമാറുന്നതിന്റെ പ്രവണതയെ കുറിച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2018ൽ തന്നെ മത്സ്യകൃഷിയിലൂടെയുള്ള ഉത്പാദനം 197 മെട്രിക്ക് ടണ്ണിൽ എത്തിയിരുന്നു. അതേസമയം, 2020ൽ രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളുടെ വലിപ്പം സമുദ്രമോ കരയും ഉൾപ്പെടെ രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 11.6 ശതമാനമായതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളുടെ വലിപ്പം 20 ശതമാനമാക്കി ഉയർത്താനവും പരിസ്ഥിതി പബ്ലിക് അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News