ആരോ​ഗ്യ മന്ത്രാലയ മുൻനിര പോരാളികൾക്കുള്ള 175 മില്യൺ ദിനാർ കൈമാറ്റം ചെയ്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി

  • 15/12/2021

കുവൈത്ത് സിറ്റി: ധനമന്ത്രാലയത്തിന്റെ കുവൈത്ത് സെൻട്രൽ ബാങ്കിലെ അക്കൗണ്ടിലേക്ക് ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 175 മില്യൺ തുക കൈമാറ്റം ചെയ്തതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ആരോ​ഗ്യ മന്ത്രാലയത്തിലെ മുൻനിര പോരാളികൾക്ക് നൽകേണ്ട തുകയാണ് കൈമാറിയിട്ടുള്ളത്. ഇത് എത്രയും വേ​ഗം മുൻനിര പോരാളികളുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

അതേസമയം, മുൻനിര പോരാളികളിൽ ഉൾപ്പെടുന്ന മറ്റുള്ളവർക്ക് പ്രതിഫലം നൽകുന്നത് സംബന്ധിച്ച് ധനമന്ത്രാലയം ഇൻവെസ്റ്റ്മെന്റ് അതോറിറ്റി രേഖകൾ ഒന്നും അയച്ചിട്ടില്ല. എന്നാൽ, അധികം വൈകാതെ തന്നെ, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ യോഗ്യരായ തൊഴിലാളികൾക്കും തുടർന്ന് മുൻഗണന അനുസരിച്ച് മറ്റ് കക്ഷികൾക്കും ട്രാൻസ്ഫർ ചെയ്യേണ്ടതിന്റെ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News