ആരോ​ഗ്യ കേന്ദ്രങ്ങളിലെ സ്ക്രീൻ അലവൻസ് കുവൈത്തി ജീവനക്കാർക്ക് മാത്രം

  • 15/12/2021

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിയെ ‍സെൻട്രൽ ‍ഡിപ്പാർട്ട്മെന്റുകളിലും ആരോ​ഗ്യ ഗവര്ണറേറ്റുകളിലും  ആശുപത്രികളിലും ആരോ​ഗ്യ കേന്ദ്രങ്ങളിലും അനുവദിക്കുന്ന സ്ക്രീൻ അലവൻസ് കുവൈത്തികളായ ജീവനക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി. സിവിൽ സർവ്വീസ് കമ്മീഷൻ അലവൻസ് കുവൈത്തി ജീവനക്കാർക്ക് മാത്രമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, നിരവധി പ്രവാസികൾക്കും തങ്ങൾക്കും ഇത് ബാധകമാക്കണമെന്ന ആവശ്യം ഉയർത്തിയത്.

അടുത്ത വർഷം ജനുവരി ഒന്ന് മുതൽ കുവൈത്ത് ജീവനക്കാർക്ക് സ്‌ക്രീൻ അലവൻസ് വിതരണം ചെയ്യുന്നതിനുള്ള പുതിയ ഫോമുകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. പുതിയ ഫോമിലൂടെയല്ലാതെ സ്‌ക്രീൻ അലവൻസ് ഇടപാടുകൾ ലഭിക്കില്ല. സ്‌ക്രീൻ അലവൻസിനുള്ള അർഹതയ്ക്കായി ആരോഗ്യ മന്ത്രാലയം മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇതനുസരിച്ച് 30 ദിനാർ, 20 ദിനാർ, 15, ദിനാർ എന്നിങ്ങനെയാണ് അലവൻസ് ലഭിക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News