വിദ്യാഭ്യാസ മന്ത്രാലയത്തിലെ ശുചീകരണ ജോലി; 4,289 പ്രവാസികൾ അപേക്ഷിച്ചു, 148 പേർക്ക് സെലെക്ഷൻ

  • 15/12/2021

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ ശുചീകരണ ജോലിക്കായി  അറബികളും ഏഷ്യക്കാരുമായി 4,289 പേർ അപേക്ഷ നൽകിയതായി വിദ്യാഭ്യാസ വൃത്തങ്ങൾ പറഞ്ഞു. ഈ അപേക്ഷകരിൽ 2,902 പേർ അതയാത് 68 ശതമാനവും പ്രായവും വിദ്യാഭ്യാസ സർട്ടിഫിക്കേറ്റ് ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അഭിമുഖത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതായും വൃത്തങ്ങൾ വ്യക്തമാക്കി. 1,021 അപേക്ഷകർ അപേക്ഷ നൽകിയെങ്കിലുംപേഴ്സണൽ ഇന്റർവ്യൂവിൽ പങ്കെടുത്തുമില്ല. 

സ്പോൺസറിൽ നിന്നുള്ള ഒഴിവാക്കൽ കത്ത് സമർപ്പിക്കാതിരുന്നതിനാൽ 82 പേരെ ഒഴിവാക്കേണ്ടി വന്നു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം 632 പേർക്കാണ് അധികൃതർ അഭിമുഖം നടത്തിയത്. ഇതിൽ 316 പേർ സ്ത്രീകളായിരുന്നു. ആകെ 148 പേരാണ് അഭിമുഖത്തിൽ വിജയിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു. ശുചീകരണത്തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന സ്കൂളുകളിലും വിദ്യാഭ്യാസ ജില്ലകളിലും വിജയിച്ച അപേക്ഷകരെ നിയമിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News