BREAKING NEWS- കുവൈത്തിൽ പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു

  • 15/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ചും ഏകോപിപ്പിച്ചും പ്രവാസികൾക്കുള്ള എല്ലാ ഡ്രൈവിംഗ് ലൈസൻസുകളിലെയും എല്ലാ നടപടിക്രമങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് തീരുമാനം പുറപ്പെടുവിച്ചു. പ്രവാസികളുടെ ജനറൽ അഡ്മിനിസ്ട്രേഷന്റെ കമ്പ്യൂട്ടറിൽ രജിസ്റ്റർ ചെയ്ത ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം ഏകദേശം 700,000 ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News