ഓപ്പോയുടെ ഫൈന്‍ഡ് എന്‍ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു

  • 15/12/2021

ഓപ്പോയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്‌ഫോൺ ഫൈന്‍ഡ് എന്‍ അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട പ്രോട്ടോടൈപ്പ് പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഓപ്പോയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് നടന്ന വാര്‍ഷിക യോഗത്തില്‍ പുറത്തിറക്കിയത്. മാർട്ട്‌ഫോൺ ഫ്‌ളെക്‌ഷൻ ഹിംഗോടു കൂടിയ മടക്കാവുന്ന ഡിസ്‌പ്ലേയുള്ള ഓപ്പോയുടെ ഹാൻഡ്‌സെറ്റ് ചൈനയിൽ ആദ്യം ലഭിക്കുക. ഓപ്പോ എയർ ഗ്ലാസും മാരിസിലിക്കൺ എക്സ് ഇമേജിംഗ് എൻപിയുവും കമ്പനി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഫൈന്‍ഡ് എനും ഓപ്പോ ലോഞ്ച് ചെയ്യുന്നത്. സാംസങ് ഗാലക്‌സി Z ഫോൾഡ് 3 യുമായാണ് ഓപ്പോ ഫൈന്‍ഡ് എന്‍ വിപണിയില്‍ കൊമ്പ് കോര്‍ക്കുക. നിലവില്‍ സാംസങും മോട്ടോറോളയും മാത്രമാണ് ഫോള്‍ഡബിള്‍ സെഗ്മെന്റില്‍ ഫോണുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. നാല് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഓപ്പോ ഫൈന്‍ഡ് എന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നത്. 

8GB RAM + 256GB സ്റ്റോറേജ് വേരിയന്റിന്‍റെ  ഇന്ത്യയിലെ വില ഏകദേശം 92,100 രൂപയും 12GB + 512GB ഓപ്ഷന് 1,07,600 രൂപയുമാണ്‌ പ്രതീക്ഷിക്കുന്നത്. ഫോൺ ചൈനയിൽ ഡിസംബർ 15 ബുധനാഴ്ച മുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്നും ഡിസംബർ 23 മുതൽ രാജ്യത്ത് വിൽപ്പന ആരംഭിക്കുമെന്നും ഓപ്പോ അറിയിച്ചു. കറുപ്പ്, പർപ്പിൾ, വെള്ള നിറങ്ങളിലാണ് ഫോണുകള്‍ ലഭ്യമാവുക. മറ്റ് രാജ്യങ്ങളില്‍ ഫൈന്‍ഡ് എന്‍ എന്നെത്തുമേന്നുമുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മികച്ച ഫീച്ചറുകളാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 18:9 അനുപാതത്തിൽ 5.49 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. ഓപ്പോ സെറീൻ ഡിസ്‌പ്ലേ എന്ന് വിളിക്കുന്ന ഇൻവേർഡ് ഫോൾഡിംഗ് ഡിസ്‌പ്ലേ ഫോണിന്‍റെ പ്രത്യേകത. 120Hz പുതുക്കൽ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. LTPO സാങ്കേതികവിദ്യയുണ്ട്. 1.80 ഗിഗാ ഹെര്‍ട്‌സ് അടിസ്ഥാന ക്ലോക്ക് സ്പീഡുള്ള സ്‌നാപ്പ്ഡ്രാഗണ്‍ 888 ചിപ്സെറ്റിലാണ് ഓപ്പോ ഫൈന്‍ഡ് എന്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് ആണ് ഫൈന്‍ഡ് എന്‍ സ്‌കിന്നിന്റെ ബേസ്. Corning Gorilla Glass Victus ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോൾഡിംഗ് ഡിസ്‌പ്ലേ പരമ്പരാഗത 6.5 ​​ഇഞ്ച് ഫോണിനേക്കാൾ 60 ശതമാനം കൂടുതൽ സ്‌ക്രീൻ ഏരിയ നൽകുമെന്ന് കമ്പനി അവകാശപ്പെട്ടു. 12എംപി പ്രൈമറി ലെന്‍സ് പിറകിലും മുന്‍ കാമറയില്‍ 8എംപി സെന്‍സറുമുണ്ട്. 

Related News