കുവൈത്തിലേക്ക് ക‌‌ടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

  • 15/12/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച് മയക്കുമരുന്ന് അബ്‍ദലി അതിർത്തിയിലെ കസ്റ്റംസ് അധികൃതർ പിടികൂടി. ട്രക്കിൽ ഒളിപ്പിച്ച് കൊണ്ട് വന്ന രണ്ട് കിലോയോളം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അബ്‍ദലി അതിർത്തി കടന്നെത്തിയ ട്രക്ക് സംശയം തോന്നി കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. എക്സ് റേ പരിശോധനയിൽ ട്രക്കിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചതിന്റെ സൂചനകൾ ലഭിച്ചു.

തുടർന്ന് ഉദ്യോ​ഗസ്ഥർ ന‌ടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ട്രക്കിലെ വാട്ടർ ടാങ്കിനുള്ളിൽ പ്രത്യേക കണ്ടെയ്നറുകളുടെ ഉള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നവർക്കെതിരെ കസ്റ്റംസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News