ഹെയിൽ ഇന്റർനാഷണൽ റാലി; വിജയം നേടി കുവൈത്തി ചാമ്പ്യൻ സാറ ഖെറിബെറ്റ്

  • 15/12/2021

കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നട‌ന്ന വനിതകളുടെ ഹെയിൽ ഇന്റർനാഷണൽ റാലിയിൽ വിജയം നേടി  കുവൈത്തി ചാമ്പ്യൻ സാറ ഖെറിബെറ്റ്. സൗദിയിലും തന്റെ മികവ് തു‌ടർന്ന സാറ ക്രോസ് കൺട്രി റേസിലാണ് ഒന്നാം സ്ഥാനം നേടിയത്. ബൈക്ക് വിഭാ​ഗത്തിൽ ഒമ്പതാം സ്ഥാനത്ത് എത്താനും താരത്തിന് സാധിച്ചു. 1,650 കിലോ മീറ്റർ വരുന്ന റേസൽ 26 പേരാണ് മത്സരരം​ഗത്ത് ഉണ്ടായിരുന്നത്. 14 ദിവസം നീണ്ട നിന്ന മത്സരത്തിൽ സാറ ഒടുവിൽ വിജയകിരീടം ചൂടുകയായിരുന്നു.

ദീർഘദൂര ക്രോസ് കൺട്രി റാലികളിൽ ഉൾപ്പെടുന്ന ഹെയിൽ റാലിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും വലിയ അനുഭവമായിരുന്നു മത്സരമെന്നും സാറ പ്രതികരിച്ചു. മുൻകാല മത്സരങ്ങളിൽ നിന്ന് പ്രകടനം മികച്ചതാക്കാനും പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് പോകാനും സാധിച്ചു. , ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഡാക്കാർ റാലിയിൽ ഭാവിയിൽ മത്സരിക്കാനുള്ള തയാറെടുപ്പിന്റെ ഭാ​ഗമായാണ് ഹെയിൽ ഇന്റർനാഷണൽ റാലി പങ്കെടുത്തതെന്നും സാറ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News