വീരമൃത്യുവരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സി.ആര്‍.പി.എഫ് നടത്തി

  • 15/12/2021

ലഖ്‌നൗ: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം സഹപ്രവര്‍ത്തകരായ സി.ആര്‍.പി.എഫ് ജവാന്മാര്‍ നേരിട്ടെത്തി നടത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് പുല്‍വാമയിലുണ്ടായ തീവ്രവാദ ആക്രമണത്തിലാണ് സി.ആര്‍.പി.എഫ് ജവാനായ കോണ്‍സ്റ്റബിള്‍ ശൈലേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നത്. 

യൂണിഫോം ധരിച്ച് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആര്‍.പി.എഫ് ആണ് ട്വീറ്റ് ചെയ്തത്. വിവാഹത്തിന് വധുവിന്റെ സഹോദരന്‍ ചെയ്യേണ്ട കടമകളും ചടങ്ങുകളുമെല്ലാം ആങ്ങളമാരുടെ സ്ഥാനത്ത് നിന്ന് ഒരു കുറവും വരുത്താതെ നടത്തി. ശേഷം വധുവിനെയും വരനെയും അനുഗ്രഹിച്ച് സമ്മാനവും നല്‍കിയാണ് ജവാന്മാര്‍ മടങ്ങിയത്.

Related News