കസ്റ്റംസ് കോഴിമുട്ട തടഞ്ഞു; 59,000 ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

  • 15/12/2021

കുവൈറ്റ് സിറ്റി : ബ്രസീലിൽ നിന്ന് എത്തിയ കോഴിമുട്ട കുവൈത്തിൽ കസ്റ്റംസ് തടഞ്ഞു വച്ചതിനെ തുടർന്ന് മുട്ട കേടാകാൻ ഇടയായതിന്  ഒരു വാണിജ്യ കമ്പനിക്ക് 59,000 KD  കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ നഷ്ടപരിഹാരം നൽകാൻ  അപ്പീൽ കോടതി ഉത്തരവായി. 

67,000 കെ.ഡി.യുടെ മൂല്യത്തിലാണ് കമ്പനി ബ്രസീലിൽ നിന്ന് മുട്ട ഇറക്കുമതി ചെയ്തതെന്ന് കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ മുഹമ്മദ് അൽ-ജാമി വിശദീകരിച്ചു. എന്നാൽ, ഇവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് അവകാശപ്പെട്ട് കസ്റ്റംസ് വകുപ്പ് ഷിപ്മെന്റ് റിലീസ്  നിഷേധിച്ചു, തുടർന്ന് കോഴിമുട്ടകൾ കേടുവന്നു നശിച്ചു. 

എന്നാൽ, ബ്രസീലിൽ നിന്ന് ഇറാഖിലേക്ക് കയറ്റുമതി ചെയ്യാൻ മുട്ടകൾ എത്തിയതിനാൽ കസ്റ്റംസ് വകുപ്പിന് പിഴവ് സംഭവിച്ചുവെന്നും, കയറ്റുമതി രേഖകളിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നത് മുട്ടകൾ ഇറാഖിലേക്കാണെന്നും, കുവൈത്തിലെത്തിയത് ഇറാഖിലേക്കുള്ള ട്രാൻസിറ്റിന്റെ ഭാഗമാണെന്നും  അതിനാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കോ ​​ലബോറട്ടറി പരിശോധന ഉൾപ്പെടെയുള്ളവക്കോ   ​വിധേയമാകാൻ പാടില്ലായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു. മാത്രമല്ല  കുവൈറ്റ്  ആരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികൾ നടത്തിയ സാമ്പിൾ ടെസ്റ്റ് റിപ്പോർട്ടിൽ  മുട്ട മനുഷ്യ ഉപഭോഗത്തിന് അതിന്റെ സാധുത സ്ഥിരീകരിക്കുന്നതായും കോടതി വിലയിരുത്തി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News