പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസ് നിരോധനം; കുവൈത്തിൽ ചർച്ചയാകുന്നു

  • 16/12/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനം കുവൈത്തിൽ വിവാദത്തിന് കാരണമാകുന്നു. ഈ തീരുമാനം സർക്കാർ, സ്വകാര്യ മേഖലകളെ ഒരുപോലെ ബാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് മുമ്പായി ഈ തീരുമാനം പൗരന്മാരുടെ താൽപ്പര്യങ്ങളെയും ബിസിനസുകളെയും വളരെ പ്രതികൂലമായി ബാധിക്കുമെന്നുള്ള വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രവാസികൾക്ക് ‍ഡ്രൈവിം​ഗ് ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടയുള്ള എല്ലാ ഇടപാടുകൾക്കും ഇന്നലെ മുതലാണ് നിരോധനം ഏർപ്പെടുത്തിയത്.

ഈ വിവാദപരമായ തീരുമാനം കൊണ്ട് രാജ്യത്തിന് എന്തൊക്കെ നഷ്ടം വരുമെന്ന് ചിന്തയുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. ബാക്കിയെല്ലാ പ്രശ്നങ്ങളും മാറ്റിവെച്ചാലും മനുഷ്യത്വത്തിന്റെ രാജ്യമായ കുവൈത്ത് എന്ന പേരിന് ഈ തീരുമാനം വലിയ കളങ്കം ചാർത്തും.  വ്യവസ്ഥകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസ് പിൻവലിക്കുന്നതിനുള്ള സംവിധാനം കൊണ്ട് വരുന്നതിനായാണ് നിലവിൽ എല്ലാവർക്കും ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ 21-ാം നൂറ്റാണ്ടിലും ഇത്തരമൊരു നീക്കം കാണുന്നതിൽ വലിയ വിമർശനമാണ് സ്വദേശികളിൽനിന്നും  ഉയർന്നിട്ടുള്ളത് 


റോഡുകൾ നിർമ്മിക്കുക , തിരക്ക് ഒഴിവാക്കുക, പാതകൾ വികസിപ്പിക്കുക, പാലങ്ങൾ നിർമ്മിക്കുക, തുടങ്ങിയ  നൂതനമായ പരിഹാരങ്ങൾക്കായി മന്ത്രാലയങ്ങളും ബന്ധപ്പെട്ട അധികാരികളും വഴികൾ കണ്ടെത്തുന്നതിന് പകരം ഇത്തരത്തിലുള്ള  വഴികൾ സ്വീകരിക്കുന്നത്  മാനുഷിക പ്രവർത്തന കേന്ദ്രം എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യത്തിന് ദുഷ്‌പ്പേരുണ്ടാക്കുമെന്നും  സ്വദേശികൾ ശക്തമായി അപിപ്രായപ്പെടുന്നു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News