വീട്ട് ജോലിക്കാരെ കിട്ടാനില്ല; ഗാർഹികത്തൊഴിലാളി മേഖല കടുത്ത പ്രതിസന്ധിയില്‍.

  • 16/12/2021

 കുവൈത്ത് സിറ്റി : രാജ്യത്ത് കടുത്ത ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്നതായി ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു. 80 ശതമാനത്തോളം ഗാര്‍ഹിക തൊഴിലാളികളുടെ കുറവാണ് രാജ്യത്ത്  അനുഭവപ്പെടുന്നത്. ക്ഷാമം നേരിടാൻ കൂടുതൽ രാജ്യങ്ങളിൽനിന്ന്​ തൊഴിലാളികളെ എത്തിക്കാൻ ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും മറ്റ് രാജ്യങ്ങളിലെ കര്‍ശന നിയന്ത്രണങ്ങളും തൊഴിലാളികൾ കുവൈറ്റിലേക്ക് വരാൻ വിമുഖത കാണിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഗാർഹിക തൊഴിലാളി റിക്രൂട്ട് ഏജന്‍സികള്‍ വ്യക്തമാക്കി. 

എറിത്രിയയിൽനിന്ന് കുവൈത്തി​ലേക്ക്​ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഒന്നും യാഥാർത്ഥ്യമായില്ല.കെനിയ, സിയറ ലിയോൺ, ഗിനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും  ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ മാൻപവർ അതോറിറ്റി നടപടികള്‍ സ്വീകരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News