വിസ കച്ചവടക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ പുതിയ സംവിധാനവുമായി മാൻപവർ അതോറിറ്റി

  • 16/12/2021

കുവൈത്ത് സിറ്റി: വിസ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും ഇത്തരത്തിലുള്ളവരിൽ നിന്ന് വിസ വാങ്ങി വ്യാജ കമ്പനികളിൽ ജോലി ചെയ്യുന്ന നിയമവിരുദ്ധ തൊഴിലാളികളെയും പിടികൂടാൻ പുതിയ സംവിധാനം കൊണ്ട് വന്ന് മാൻപവർ അതോറിറ്റി. കമ്പനി ലൈസൻസും ഫയലുകളും ലംഘിക്കുന്നവരെ ഈ പുതിയ സംവിധാനം കണ്ടെത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്‌പോൺസർഷിപ്പ് അവസാനിച്ച തൊഴിലാളികളെയും റെസിഡൻസി പുതുക്കാത്ത പ്രവാസികളെയും നിയമിച്ചാൽ പുതിയ സംവിധാനം ഉപയോ​ഗിച്ച് കണ്ടെത്താനാകും.

തുടർന്ന് നടക്കുന്ന പരിശോധനയിൽ നിയമലംഘനങ്ങൾ സ്ഥിരീകരിച്ച ശേഷം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യും. ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത കമ്പനിയുടെ ഉടമ, കമ്പനി ഫയലുകൾ ക്ലോസ് ചെയ്യാതിരിക്കാൻ പരിശോധനാ വിഭാഗത്തിന് അവ സമർപ്പിക്കേണ്ടി വരും. കമ്പനി അികൃതർ അവരുടെ ഫയലുകൾ ശരിയാക്കണം അല്ലെങ്കിൽ കമ്പനി ഉടമകൾക്ക് 2,000 KD മുതൽ KD 10,000 വരെ പിഴയും മൂന്ന് വർഷം തടവുമാണ് ലഭിക്കുക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News