പഞ്ചാബ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധിച്ചു; അധ്യാപകരെ പൊലിസ് ക്രൂരമായി മര്‍ദിച്ചു

  • 16/12/2021

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധിച്ച അധ്യാപകരെ പൊലിസ് ക്രൂരമായി മര്‍ദിച്ചു.  യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചരണ്‍ജിത്ത് പങ്കെടുത്ത സന്‍ഗ്രൂറിലെ റാലിയില്‍ അധ്യാപകര്‍ പ്രതിഷേധിച്ചത്. 

മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരേയും മുദ്രാവാക്യം വിളിച്ച അധ്യാപകരുടെ വായില്‍ പോലീസ് തുണിതിരുകുകയും വാപൊത്തിപ്പിടിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് തല്ലിച്ചതച്ച് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.

പൊലിസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

Related News