ബാങ്കിങ് മേഖലയിൽ സ്വദേശിവത്കരണം 70 %; കരിയർ ദിനം സംഘടിപ്പിച്ച് മാൻപവർ അതോറിറ്റി

  • 16/12/2021

കുവൈത്ത് സിറ്റി: ഇൻഷുറൻസ് കമ്പനികളിലെ  120 തൊഴിലവസരങ്ങൾക്കായി കരിയർ ദിനം സംഘടിപ്പിച്ച് മാൻപവർ അതോറിറ്റി. കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷനുമായി സഹകരിച്ചാണ് കരിയർ ദിനം നടത്തിയത്. തൊഴിലവസരങ്ങൾ വൈവിധ്യമാർന്നതും അപേക്ഷകരെ ആകർഷിക്കുന്നതുമാണ്.  കൂടാതെ ഒന്നിലധികം യോഗ്യതയുള്ളവർക്ക് അവസരങ്ങൾ നൽകാൻ ഈ ദിനം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാഷണൽ ലേബർ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അബ്‍ദുള്ള അൽ മുത്വാത്ത് പറഞ്ഞു.

നേരത്തെ, ബാങ്കിം​ഗുമായും നിർമ്മാണ മേഖലയുമായും ബന്ധപ്പെട്ടായിരുന്നു തൊഴിലവസരങ്ങൾ. ഇപ്പോൾ അത് ഇൻഷുറൻസ് മേഖലയിലാണ്. സർവകലാശാല ബിരുദമുള്ളവർക്ക് വലിയ അവസരമാണ് ഒരുങ്ങിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബാങ്കുകളിലെ കുവൈത്തിവത്കരണ നിരക്ക് 70 ശതമാനം കടന്നിട്ടുണ്ട്. തുടർന്ന് ഹോട്ടൽ ഫെഡറേഷൻ അടക്കമുള്ളവരുമായി ചർച്ചകൾ നടത്തിയ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നാഷണൽ ലേബർ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അബ്‍ദുള്ള അൽ മുത്വാത്ത് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News