നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വച്ചുതന്നെ ആധാര്‍ കാര്‍ഡ്

  • 16/12/2021

ന്യൂഡല്‍ഹി: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കും. ഈ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ സൗരഭ് ഗാര്‍ഗ് പറഞ്ഞു.

ഓരോ വര്‍ഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങള്‍ പിറക്കുന്നുണ്ടെന്നാണ് കണക്ക്. അവര്‍ക്കും അപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് രേഖകള്‍ എടുക്കില്ല. അഞ്ച് വയസ് പൂര്‍ത്തിയാകുമ്പോള്‍ ബയോമെട്രിക് സ്വീകരിക്കുമെന്നും സൗരഭ് പറഞ്ഞു.

പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്ക് ആധാര്‍ എന്റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News