ഹെലികോപ്റ്റര്‍ അപകടം: അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും

  • 17/12/2021

ന്യൂഡല്‍ഹി: സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. 

സാക്ഷി മൊഴികള്‍ രേഖപ്പെടുത്താനും അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പരിശോധിക്കാനുമുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അടുത്ത 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാകുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സൂലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പോകവെ കൂനൂരിലാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഓരു മലയാളി സൈനികനും മരിച്ചിരുന്നു.

Related News