പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ ലീഗ്: പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി

  • 17/12/2021

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21ലേക്ക് ഉയര്‍ത്തുന്നതിനെതിരേ മുസ്ലിം ലീഗ്. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഭരണഘടനാ അവകാശങ്ങലുടെ മേലുള്ള കടന്നുകയറ്റമാണെന്നും പാര്‍ട്ടി ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇത് ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ അരോപിച്ചു.

ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.

Related News