പ്രവാസികളുടെ ലൈസൻസ് പിൻവലിക്കൽ; ആഭ്യന്തര മന്ത്രാലയത്തിൽ പുതിയ വിവാദം

  • 17/12/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ ലൈസൻസ് പിൻവലിച്ച തീരുമാനം മാറ്റിയതായി  ആഭ്യന്തര മന്ത്രി അറിയിച്ചതായി അബ്‍ദുള്ള അൽ താർജി എംപി വ്യക്തമാക്കിയതിന് പിന്നാലെ പുതിയ വിവാദം. എന്തുകൊണ്ടാണ് ആഭ്യന്തര മന്ത്രി സംസാരിക്കുന്നത്? ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ പതിവുപോലെ ജനങ്ങളെ അറിയിക്കുന്നതിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. 

വാക്കാലുള്ള തീരുമാനങ്ങൾ കൂടുതലായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വരുന്നതിനെതിരെയാണ് വിമർശനം. മന്ത്രാലയത്തിന്റെ വാർത്തകളും തീരുമാനങ്ങളും പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ് ഇത് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല, പക്ഷേ മറ്റ് പ്ലാറ്റ്ഫോമുകളിസ്‍ ഇത് വ്യാപകമായി പ്രചരിച്ചു. രാജ്യത്തെ വിവിധ മേഖലയിൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കാവുന്ന രീതിയിൽ സംശയങ്ങളും ഉയർന്നിരുന്നു.  ക്രമരഹിതമായ തീരുമാനം എന്നാണ് എംപി ഇതിനെ വിശേഷിപ്പിച്ചത്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News