കുവൈത്തിൽ മരുന്നുകളും പോഷക സപ്ലിമെന്റുകളും വില നിശ്ചയിക്കുന്നത് ആരോ​ഗ്യ മന്ത്രാലയം

  • 17/12/2021

കുവൈത്ത് സിറ്റി: മരുന്നുകളും പോഷക സപ്ലിമെന്റുകളും വില നിശ്ചയിക്കുന്നത് ആരോ​ഗ്യ മന്ത്രാലയം തന്നെയാണെന്ന് സ്ഥിരീകരിച്ച് ആരോ​ഗ്യ വകുപ്പ്. അതേസമയം, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക ഉത്പ്പന്നങ്ങൾ എന്നിവയുടെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ  മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ആരോ​ഗ്യ വിഭാ​ഗം വിശദീകരിച്ചു. മെഡിക്കൽ മരുന്നുകളുടെ ഗൾഫിലെ വില ഏകീകരിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് 2014ൽ വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനം ആരംഭിച്ചിരുന്നു.

ഇത്തരത്തിൽ വില കുറഞ്ഞ മരുന്നുകളുടെ ആദ്യ ​പട്ടിക 2015 മാർച്ചിൽ പ്രസിദ്ധീകരിച്ചു. കുവൈത്ത്  4,151 മരുന്നുകൾക്കാണ് ഡിസ്ക്കൗണ്ട് ഏർപ്പെടുത്തിയത്. ഏറ്റവുമൊടുവിൽ വില കുറയ്ക്കുന്നതിനുള്ള പഠനം നടന്നത് 2021ൽ ആണ്. വരുന്ന മാസങ്ങളിൽ തന്നെ ഹെൽത്ത് കൗൺസിലും ​ഗൾഫ് സഹകരണ കൗൺസിലും ഏകോപനം നടത്തി വില കുറയ്ക്കുന്ന മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. രാജ്യത്തെ എല്ലാ സ്വകാര്യ ഫാർമസികളിൽ ഉൾപ്പെടെ മരുന്നുകളുടെ വില ഏകീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News