വിദേശികളെ സ്വകാര്യ വിമാനത്തിൽ നാട് കടത്തി.

  • 17/12/2021

കുവൈത്ത്  സിറ്റി: അനധികൃതമായി കുവൈത്തില്‍  താമസിച്ചുവരികയായിരുന്ന  118  സ്ത്രീകളെയും നാല് കുട്ടികളെയും നാട് കടത്തിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. മഡഗാസ്‌കർ റിപ്പബ്ലിക്കിൽ നിന്നുള്ള വിദേശികളെയാണ് സ്വകാര്യ വിമാനത്തിൽ നാട്ടിലേക്ക് മടക്കി അയച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് മൂലം മഡഗാസ്‌കർ വിമാനത്താവളം അടച്ചതിനെത്തുടർന്ന് നാടുകടത്തൽ ജയിലിൽ കഴിയുകയായിരുന്നു ഇവര്‍. 

കുവൈത്തില്‍ മഡഗാസ്‌കർ റിപ്പബ്ലിക്കിന്‍റെ എംബസ്സി നിലവിലില്ല. തുടര്‍ന്ന് ഇരു രാജ്യങ്ങളും നടത്തിയ നയതന്ത്ര ശ്രമത്തിന്‍റെ ഭാഗമായാണ് പൗരന്മാരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ അനധികൃത കുടിയേറ്റക്കാര്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ മാനുഷിക പരിഗണന നല്‍കി നിരവധി തവണ ഇളവുകളും ഭാഗിക പൊതുമാപ്പും നല്‍കി താമസരേഖ ശരിയാക്കുന്നതിനും അല്ലാത്തവര്‍ക്ക് രാജ്യം വിട്ടു പോകുന്നതിന് അവസരവും നല്‍കിയിരുന്നു.

എന്നാല്‍ മിക്കവരും  സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യങ്ങളുമായി നയതന്ത്ര കരാറുകള്‍ നിലവിലുണ്ടെങ്കിലും ചില  എംബസികൾ തങ്ങളുടെ താമസ രേഖയില്ലാതെ പിടിക്കപ്പെട്ട  പൗരന്മാടെ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇത് ജയിലില്‍ ആളുകള്‍ നിറയുന്നതിന് കാരണമാകുന്നുണ്ട് . ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യത്തെ തന്നെ ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദേശികളെ സ്വകാര്യ വിമാനത്തിൽ നാട്ടിലേക്ക് മടക്കി അയക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News