ഇറാഖുമായി കൂടുതൽ സഹകരണം; അബ്ദലി പോർട്ട് തുറക്കുന്നത് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • 17/12/2021

കുവൈത്ത് സിറ്റി: അതിർത്തികൾ സുരക്ഷിതമാക്കാൻ ഇറാഖുമായുള്ള ഏകോപനം തുടരണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ്. കുവൈത്തിനും ഇറാഖിനും ഇടയിൽ സാമ്പത്തിക സഹകരണം, വ്യാപാര വിനിമയം എന്നിവ വർദ്ധിപ്പിക്കുന്നതിനായി അബ്ദാലി പോർട്ട് അടുത്ത ആഴ്ച തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആരോഗ്യ ആവശ്യകതകൾക്ക് അനുസൃതമായി രണ്ട് രാജ്യങ്ങളുടെയും ഉന്നമനത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതിർത്തി സുരക്ഷാ മേഖലയിലും തുറമുഖ സുരക്ഷാ മേഖലയിലും പ്രധാനമന്ത്രി പരിശോധന നടത്തി. അടിയന്തര സാഹചര്യങ്ങൾ ഉൾപ്പെടെ നേരിടാൻ സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ ആരോ​ഗ്യ സാഹചര്യം ഇപ്പോഴും മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്ത് ഒമിക്രോണിന്റെ പടർച്ചയുണ്ടാകുന്ന അവസ്ഥയിൽ ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News