ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല ; മാതാവിനെ കൊല്ലാന്‍ ശ്രമിച്ച മകൻ പിടിയിൽ

  • 17/12/2021

കുവൈത്ത്  സിറ്റി:ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്ന്  മാതാവിനെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മകനെ പോലിസ് അറസ്റ്റ് ചെയ്തു. ജഹ്റയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ  മകന്‍ ലഹരി വസ്തുക്കൾ വാങ്ങാൻ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് അമ്മയെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. 

വീടിന് പുറത്തേക്ക്‌ രക്ഷപ്പെടാൻ ശ്രമിച്ച മാതാവിനെ മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയോട് ചേർത്ത് ഇടിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നും രക്ഷപ്പെട്ട മാതാവ്  ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹായം തേടുകയായിരുന്നു. അറസ്റ്റിനെ ചെറുക്കാൻ ശ്രമിച്ച പ്രതിയെ  ബലമായി കീഴ്പ്പെടുത്തിയ പോലിസ് പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News