കുവൈത്തില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നു.

  • 17/12/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരാഴ്ചക്കിടെ 90,000  പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍  കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.  മിശ്രിഫ് വാക്‌സിനേഷൻ സെൻററിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ സുരക്ഷാഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ വൈറസ് വ്യാപിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 

മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ മിഷ്രെഫ് സെന്ററില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെങ്കിലും രാജ്യത്തെ മറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അപ്പോയിന്റ്മെന്റ് ആവശ്യമാണ്.വാക്സിൻ രണ്ടാം ഡോസ് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം  കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. എന്നാല്‍ ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് രണ്ടാം ഡോസ് കഴിഞ്ഞ് 6 മാസം കഴിയുന്നതിന് മുമ്പുതന്നെ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മിഷ്രെഫ് വാക്‌സിനേഷൻ സെന്റർ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ രാത്രി 8:00 വരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. 

Related News