കൊവിഡ് വാക്സിനേഷൻ; കുവൈത്തിൽ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 81 ശതമാനം പിന്നിട്ടു

  • 18/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ 81.56 ശതമാനം പേർ ഇതുവരെ കൊവി‍ഡ് പ്രതിരോധത്തിനുള്ള വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് കഴിഞ്ഞതായി ഔദ്യോ​ഗിക കണക്കുകൾ. 3,198,609 പേരാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചത്. അതേസമയം, ജനസംഖ്യയിലെ 84.73 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. അതായത് രാജ്യത്തെ 3,323,126 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. അതേസമയം, ഇതുവരെ 232,468 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിനിടെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ പുറമെ അപ്പോയിൻമെൻ് എടുത്ത് ആരോ​ഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സംവിധാനം ആരംഭിച്ചിരുന്നു. ഇത്തരത്തിൽ പ്രതിദിനം 400 മുതൽ 500 പേർക്ക് വരെ മൂന്നാം ഡോസ് എടുക്കാനാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ആരോ​ഗ്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ പൗരന്മാരുടെയും താമസക്കാരുടെയും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ അപ്പോയിൻമെന്റുകളുടെ എണ്ണം ആയിരമാക്കി വർധിപ്പിച്ചേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News