ന​ഗരവികസനം; കുവൈത്തിന്റെ പരിശ്രമങ്ങളെ പ്രശംസിച്ച് യുഎൻ പ്രതിനിധി

  • 18/12/2021

കുവൈത്ത് സിറ്റി: ന​ഗരങ്ങളുടെ വികസനത്തിനും വികാസത്തിനുമുള്ള കുവൈത്തിന്റെ പരിശ്രമങ്ങളെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ഹ്യൂമൻ സെറ്റിൽമെന്റ്സ് പ്രോ​ഗ്രാം റീജിയണൽ ‍ഡയറക്ടർ ഇർഫാൻ അലി. രാജ്യത്തിന്റെ നാലാമത്തെ നഗര പദ്ധതി അറബ് മേഖലയിലെ തന്നെ ഒരു നൂതന മാതൃക ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മാനിൽ പൂർത്തിയാനാലാമത്തെ അറബ് മിനിസ്റ്റീരിയൽ ഫോറം ഫോർ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റിന്റെ ഭാ​ഗമായി പ്രതികരിക്കുകയായിരുന്നു ഇർഫാൻ അലി.

കുവൈത്ത് സർക്കാരുമായി സഹകരിച്ച് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം അടുത്തിടെ രാജ്യത്തിന്റെ നാലാമത്തെ നഗര പദ്ധതിയെ കുറിച്ച് അവലോകനം നടത്തിയിരുന്നു. വിഷൻ 2035ന് അനുസൃതമായി കുവൈത്ത് മേഖലയിൽ വൻ കുതിച്ച് ചാട്ടം തന്നെയാണ് നടത്തിയിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. പദ്ധതിയുടെ സവിശേഷതകളെ അദ്ദേഹം പ്രശംസിച്ചു. പ്രത്യേകിച്ചും ഓപ്പൺ സ്പേസുകൾ ഉൾപ്പെടെ പച്ചപ്പ് നിറഞ്ഞതാക്കി പരിസ്ഥതിയോട് ചേർന്നുള്ള പ്രവർത്തനങ്ങൾ ആരോ​ഗ്യകരമായ ന​ഗരങ്ങളെ വാർത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News