ട്രാഫിക്ക് പരിശോധന; മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത് ആയിരക്കണക്കിന് നിയമലംഘകരെ

  • 18/12/2021

കുവൈത്ത് സിറ്റി: വിവിധ ഇൻഡസ്ട്രിയൽ പ്രദേശങ്ങളിൽ ട്രാഫിക്ക് വിഭാ​ഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം ജലീബ് അൽ ഷുഔക്ത്, കാബ്ദ്. ഷഉവൈക്ക് ഇൻഡസ്ട്രിയൽ പ്രദേശങ്ങളിലാണ് ക്യാമ്പയിൻ നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ 2,840 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ട്രാഫിക്ക് സെക്ടർ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നേരിട്ടുള്ള നിർദേശപ്രകാരം എട്ട് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.

സുരക്ഷിതമല്ലാത്ത രീതിയിൽ നിരത്തുകളിൽ ഓടിയിരുന്ന വാഹനങ്ങൾ സംഘം പിടിച്ചെടുത്തു. ട്രാഫിക്ക് വിഭാ​ഗത്തിലെ ടെക്നിക്കൽ ടീം പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർക്കും ഒപ്പം മറ്റുള്ളവർക്കും അപകടം വരുത്തുന്ന അവസ്ഥയിലുള്ള  വാഹനങ്ങൾ വരെ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ വാഹനം ഓടിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക്ക് വിഭാ​ഗം വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News