ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

  • 18/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 60 കി.മീ വേ​ഗത്തിൽ അടിക്കാൻ സാധ്യതയുള്ളതിനാൽ പൊടി ഉയരുന്നതിന് കാരണമായേക്കും. ഒപ്പം ചില പ്രദേശങ്ങളിൽ തിരമാല ഏഴ് അടി ഉയരത്തിൽ അടിക്കാനും സാധ്യത പ്രവചിക്കുന്നു. ചൂടുള്ളതും ഭാഗികമായി മേഘാവൃതമാ. അന്തരീക്ഷം ഇന്ന് നിലനിൽക്കുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറഞ്ഞു. 

കിഴക്കൻ കാറ്റ് വരെ നേരിയ തോതിൽ, അതായത് 12-45 കി.മീ വേഗതയിൽ അടിക്കുന്നുണ്ട്. അതുകൊണ്ട് പകൽ സമയങ്ങളിൽ ഒറ്റുപ്പെട്ട‌ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിൽ 10-40 കി.മീ വേഗതയിലുള്ള കാറ്റിന് സാധ്യയുള്ളതിനാൽ ചില പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയും ലഭിച്ചേക്കും. ഉയർന്ന താപനില 25 ഡി​ഗ്രിയും കുറഞ്ഞ താപനില 20 ഡി​ഗ്രിയുമായിരിക്കും

Related News