കുവൈറ്റ് സിറ്റി : ഇന്നലെ നാട്ടിലേക്ക് യാത്രയായ കാഞ്ഞങ്ങാട് സ്വദേശി പടിഞ്ഞാർ അബ്ദുള്ള മരണപ്പെട്ടു. എയർ ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ ദൗത്യത്തിലൂടെ നാട്ടിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി പടിഞ്ഞാർ അബ്ദുള്ള (70) ആണു ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ നിന്ന് നേരിട്ട് എയർപോർട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാത്രി 10.30ന്ന് കോഴിക്കോട് വിമാന താവളത്തിൽ എത്തിയ ഇദ്ദേഹത്തെ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.അവിടെ നിന്ന് ഇന്ന് കാലത്താണു മരണം സംഭവിച്ചത്. കാസർഗോഡ് ജില്ലാ അസോസിയേഷൻ പ്രവർത്തകനായ സി.എച്ച്. മുഹമ്മദ് കുഞ്ഞി യുടെ നേത്രത്വത്തിലുള്ളവരുടെ ശ്രമ ഫലമായാണു കഴിഞ്ഞ ദിവസത്തെ കോഴിക്കോട് വിമാനത്തിൽ നാട്ടിൽ എത്തിക്കുവാൻ സാധിച്ചത് . ഭാര്യ ആത്തിക്ക. 5 മക്കളുണ്ട്. കാസർകോട് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈത്ത് സാൽമിയ ഹവല്ലി അംഗമാണ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?