കുവൈറ്റ് വിട്ട് ആറ് മാസത്തിൽ കൂടുതലായ ഗാർഹിക തൊഴിലാളികളുടെ റെസിഡൻസികൾ റദ്ദാകും

  • 18/12/2021

കുവൈത്ത് സിറ്റി: ആറ് മാസത്തിൽ കൂടുതലായി രാജ്യത്തിന് പുറത്തുള്ള വീട്ടു ജോലിക്കാരുടെ (ആർട്ടിക്കിൾ 20) റെസിഡൻസി ഓട്ടോമാറ്റിക്ക് ആയി റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് വിഭാഗം വ്യക്തമാക്കി. കൊവിഡ് മൂലം ഈ നടപടിക്രമം താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഡിസംബർ 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായാതായും  അധികൃതര്‍ അറിയിച്ചു. വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഡിസംബർ 1 മുതല്‍ ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടന്ന് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു

തങ്ങളുടെ ഗാർഹിക തൊഴിലാളിയെ ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിർത്തണമെങ്കിൽ ഈ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയുടെയോ അവന്റെ നിയമ പ്രതിനിധിയുടെയോ  അപേക്ഷ നൽകണമെന്ന്  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരട്ടി മീഡിയ അറിയിച്ചു.പുതിയ  തീരുമാന പ്രകാരം (6) മാസങ്ങളോ അതിൽ കൂടുതലോ,  രാജ്യത്തിന് പുറത്തുള്ള തൊഴിലാളികളുടെ കാലയളവ് ഡിസംബർ 1 മുതൽ കണക്കാക്കും. 

ഈ കാലയളവില്‍ രാജ്യത്തേക്ക് തിരികെ എത്തിയില്ലെങ്കില്‍ അവരുടെ താമസം സ്വയമേവ റദ്ദാക്കപ്പെടും. ഇവര്‍ക്ക് ഇനി പുതിയ വീസയിലായിരിക്കും പ്രവേശനം അനുവദിക്കുക. രാജ്യത്തെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങരുത്. ഇങ്ങനെ വരുന്നപക്ഷം വിസ റദ്ദാകും. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ വിസാ നിയമത്തിൽ താൽക്കാലിക ഇളവ് നൽകിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News